ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​യ്ക്ക് മേ​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് മും​ബൈ വ്യ​വ​സാ​യി ശേ​ഖ​ര്‍ മി​ശ്ര. ഇ​യാ​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം.

സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് മും​ബൈ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് മും​ബൈ പോ​ലീ​സ് ഇ​യാ​ളു​ടെ വ​സ​തി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും മി​ശ്ര വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​യ​തി​നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ മേ​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ സ്ത്രീ​യാ​ണ് പ​രാ​തി​ക്കാ​രി.

ന​വം​ബ​ര്‍ 26നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​മാ​ന​ത്തി​ലെ ദു​ര​നു​ഭ​വം വ്യ​ക്ത​മാ​ക്കി ടാ​റ്റ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.ച​ന്ദ്ര​ശേ​ഖ​ര​ന് പ​രാ​തി​ക്കാ​രി എ​ഴു​തി​യ ക​ത്ത് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​നെ പ​രാ​തി​പ്പെ​ട്ടി​ട്ടും എ​യ​ര്‍ ഇ​ന്ത്യ ക്യാ​ബി​ന്‍ ക്രൂ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചി​രു​ന്നു.

ഡി​സം​ബ​ര്‍ 28നു ​മാ​ത്ര​മാ​ണ് സം​ഭ​വ​ത്തി​ല്‍ എ​യ​ര്‍ ഇ​ന്ത്യ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചിരുന്നു.