പോക്സോ കേസ് പ്രതി ജീവനൊടുക്കി
Wednesday, March 8, 2023 6:34 PM IST
പത്തനംതിട്ട: അടൂരിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കി. പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി(72) ആണ് മരിച്ചത്.
വീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെയാണ് നാരായണൻകുട്ടിയെ കണ്ടെത്തിയത്. ലൈംഗികാതിക്രമക്കേസിൽ താൻ നിരപരാധിയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് തയാറാക്കിയ ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും നാരായണൻകുട്ടി കുറിച്ചിരുന്നു.
ഇയാള്‍ പ്രതിയായിട്ടുള്ള പോക്സോ കേസിന്റെ വിചാരണ നാളെ അടൂര്‍ അതിവേഗ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകാൻ നാരായണൻകുട്ടിയോട് അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദത്തിൽ ആയിരുന്നുവെന്ന് കുടുംബം അറിയിച്ചു.