സ്വർണ വില കൂടി
Saturday, March 11, 2023 1:58 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,215 രൂപയും പവന് 41,720 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില ഉയരുന്നത്. വെള്ളിയാഴ്ച പവന് 400 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 1,000 രൂപയാണ് വർധിച്ചത്.