സ്വര്‍ണവില വർധിച്ചു
Monday, June 26, 2023 1:18 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 5,435 രൂപയും പവന് 43,480 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാരദിനമാണ് സ്വർണവില വർധിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വർധനയുണ്ടായിരുന്നു. ജൂൺ രണ്ടിന് പവന് 44,800 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.