ക​ണ്ണൂ​ർ: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​യെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി. ആ​ക്ര​മ​ണം ന​ട​ന്ന ട്രെ​യി​നി​ന്‍റെ കോ​ച്ചു​ക​ളി​ലും സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ലും പ്ര​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

അ​തീ​വ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ, മു​ഖം മ​റ​ച്ച നി​ല​യി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ഡി 1, ​ഡി 2 കോ​ച്ചു​ക​ളി​ലും ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ലും എ​ത്തി​ച്ച് തെ​ളി​വ് ശേ​ഖ​രി​ച്ചു.

എ​ല​ത്തൂ​രി​ൽ വ​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ഇ​തേ ട്രെ​യി​നി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി ക​ണ്ണൂ​രി​ൽ വ​ന്നി​റ​ങ്ങി​യെ​ന്നും വ​ൻ പോ​ലീ​സ് പ​ട​യു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് സ്റ്റേ​ഷ​നി​ൽ ചു​റ്റി​ത്തി​രി​ഞ്ഞെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്.

ആ​ക്ര​മ​ണം ന​ട​ന്ന എ​ല​ത്തൂ​ർ മേ​ഖ​ല​യി​ലും പെ​ട്രോ​ള്‍ വാ​ങ്ങാ​നി​റ​ങ്ങി​യ ഷൊ​ര്‍​ണൂ​രി​ലും പ്ര​തി​യെ പി​ന്നീ​ട് എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. പെ​ട്രോ​ള്‍ വാ​ങ്ങി കൈ​യി​ല്‍ സൂ​ക്ഷി​ച്ച പ്ര​തി ഷൊ​ര്‍​ണൂ​രി​ല്‍ പ​ല​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.