ചെ​ന്നൈ: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി​യെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ചെ​ന്നൈ പു​ഴ​ൽ ജ​യി​ലി​ൽ എ​ത്തി​യാ​ണ് സെ​ന്തി​ലി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച വ​രെ ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ സെ​ന്തി​ൽ ബാ​ലാ​ജി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യാൻ ഇ​ഡി​ക്ക് അ​ധി​കാ​രം ഉ​ണ്ടെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ, മ​ന്ത്രി​യും ഭാ​ര്യ​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്.

ഉ​ത്ത​ര​വി​നു പി​ന്നാ​ലെ ഇ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ചെ​ന്നൈ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മ​ന്ത്രി​യെ ഈ ​മാ​സം 12 വ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി. ജൂ​ൺ 14 -നു ​അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ ഇ​ഡി​ക്ക് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.