ന്യൂഡല്‍ഹി: ഭജന്‍പുരയില്‍ ബൈക്ക് യാത്രികനായ യുവാവിനെ വെടിവെച്ചു കൊന്നു. ചൊവാഴ്ച രാത്രി 11.37നാണ് സംഭവുമുണ്ടായത്. ഹര്‍പ്രീത് ഗ്രില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന ഗോവിന്ദ് സിംഗിനും വെടിയേറ്റിരുന്നു.

ഗോവിന്ദ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭജന്‍പുരയിലെ സുഭാഷ് വിഹാറില്‍ വെച്ചാണ് ബൈക്കിലെത്തിയ മറ്റൊരു സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.