മാ​ഹി: നി​പ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മാ​ഹി കേ​ന്ദ്ര​ഭ​ര​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ സെ​പ്റ്റം​ബ​ർ 24 വ​രെ മാ​ഹി​യി​ലെ സ്കൂ​ളു​ക​ൾ, മദ്രസകൾ, പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

എ​ന്നാ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും ഇവ മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.