ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി. ബി​ജെ​പി​യു​മാ​യി ഇ​നി സ​ഖ്യ​മി​ല്ലെന്നും ഇത് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​മാ​ണെ​ന്നും എ​ഐ​എ​ഡി​എം​കെ വ​ക്താ​വ് ഡി.​ജ​യ​കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​അ​ണ്ണാ​മ​ലൈ തു​ട​ര്‍​ച്ച​യാ​യി ത​ങ്ങ​ളെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും ഇ​നി ഇ​ത് സ​ഹി​ക്കേ​ണ്ട കാ​ര്യം ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായ അ​ണ്ണാ​ദു​രൈ​യ്‌​ക്കെ​തി​രെ​യാ​ണ് ആ​ദ്യം അ​ണ്ണാ​മ​ലൈ സം​സാ​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ എ​ഐ​എ​ഡി​എം​കെയു​ടെ നേ​താ​വാ​യി​രു​ന്ന പി.​വി.​ഷ​ണ്‍​മു​ഖം മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ വ​ലി​യ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും അ​ണ്ണാ​മ​ലൈ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് എ​ന്‍​ഡി​എ സ​ഖ്യം വി​ട്ട​താ​യി എ​ഐ​എ​ഡി​എം​കെ അ​റി​യി​ച്ച​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് എ​ഐ​എ​ഡി​എം​കെ​യു​ടെ നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​നം.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വേ​രു​റ​പ്പി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന ബി​ജെ​പി​ക്ക് ത​മി​ഴ്നാ​ട്ടി​ലെ പ്ര​ബ​ല സ​ഖ്യ​ക​ക്ഷി എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ നി​ന്നും പു​റ​ത്തു​പോ​കു​ന്ന​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ബി​ജെ​പി തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

അ​ണ്ണാ ഡി​എം​കെ​യു​ടെ പു​തി​യ നീ​ക്ക​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ മുന്നണി വീ​ണ്ടും ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണ്. എഐഎഡിഎംകെയുടെ പ്രഖ്യാപനത്തോട് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണമാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്.