ഡൽഹിയിലെ പാർക്കിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ
Friday, September 29, 2023 8:12 PM IST
ന്യൂഡൽഹി: ദ്വാരക മേഖലയിലെ പാർക്കിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശിയും ദ്വാരകയിലെ എസ്എൻഡിപി യോഗം നേതാവുമായ പി.പി. സുജാതൻ ആണ് മരിച്ചത്.
കക്രോള മോറിലെ പാർക്കിലാണ് സുജാതന്റെ മൃതദേഹം കണ്ടെത്തിയത്. പാർക്കിലെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ സുജാതന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്ക് മാറ്റി.
സുജാതനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.