ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ചു​ള്ള ബി​ജെ​പി പോ​സ്റ്റ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. വാ​ഗ്ദാ​ന​ങ്ങ​ൾ പോ​ലെ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​ക​ൾ നി​ങ്ങ​ൾ മ​റ​ന്നോ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യോ​ടു​മാ​യി പ്രി​യ​ങ്ക ചോ​ദി​ച്ചു.

"ഏ​റ്റ​വും ആ​ദ​ര​ണീ​യ​രാ​യ ന​രേ​ന്ദ്ര മോ​ദി, ജെ.​പി. ന​ദ്ദ, രാ​ഷ്ട്രീ​യ​ത്തെ​യും സം​വാ​ദ​ത്തെ​യും ഏ​ത് ത​രം അ​ധഃ​പ​ത​ന​ത്തി​ലേ​ക്കാ​ണ് നി​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്? നി​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ നി​ന്ന് പോ​സ്‌​റ്റ് ചെ​യ്യു​ന്ന അ​ക്ര​മ​പ​ര​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ട്വീ​റ്റു​ക​ളോ​ട് നി​ങ്ങ​ൾ യോ​ജി​ക്കു​ന്നു​ണ്ടോ? വാ​ഗ്ദാ​ന​ങ്ങ​ൾ പോ​ലെ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​ക​ൾ നി​ങ്ങ​ൾ മ​റ​ന്നോ?'- പ്രി​യ​ങ്ക ഗാ​ന്ധി എ​ക്‌​സി​ൽ കു​റി​ച്ചു.

വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ ബി​ജെ​പി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് വ​ഴി പു​റ​ത്തി​റ​ക്കി​യ​ത്. "ഇ​ന്ത്യ അ​പ​ക​ട​ത്തി​ലാ​ണ്, അ​വ​ൻ ദു​ഷ്ട​നാ​ണ്, ധ​ർ​മ വി​രു​ദ്ധ​നാ​ണ്, രാ​മ വി​രു​ദ്ധ​നാ​ണ്. ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണ് അ​വ​ന്‍റെ ല​ക്ഷ്യം' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്.

പോ​സ്റ്റ് വി​വാ​ദ​മാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി​യു​ടെ ന​ട​പ​ടി ല​ജ്ജാ​ക​ര​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​സി വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്.