നിയമനക്കോഴ: ബാസിത്തിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Thursday, October 12, 2023 12:35 PM IST
പത്തനംതിട്ട: നിയമനക്കോഴ കേസില്‍ കെ.പി.ബാസിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാളുമായി തെളിവെടുപ്പ് നടത്തുമെന്നുമാണ് വിവരം.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖില്‍ മാത്യു പരാതിക്കാരന്റെ കൈയില്‍നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്ന് പോലീസ് പരിശോധിക്കും.
ഇതുസംബന്ധിച്ച ഗൂഢാലോചനയിലും പോലീസ് വിശദമായ അന്വേഷണം നടത്തും. ബാസിത്തിനെയും അഖില്‍ സജീവനെയും ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നുമാണ് പോലീസ് കരുതുന്നത്.