മും​ബൈ: ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍ സ്വ​പ്‌​ന​തു​ല്യ​മാ​യ ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ന്യൂ​സി​ല​ന്‍​ഡ് താ​രം ര​ചി​ന്‍ ര​വീ​ന്ദ്ര പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തി​നോ​ട​കം മൂ​ന്നു സെ​ഞ്ചു​റി​ക​ള്‍ കു​റി​ച്ച ര​വീ​ന്ദ്ര, ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ ന്യൂ​സി​ല​ന്‍​ഡു​കാ​ര​ന്‍ എ​ന്ന നേ​ട്ട​വും സ്വ​ന്ത​മാ​ക്കി.

ശ​നി​യാ​ഴ്ച പാ​ക്കി​സ്ഥാ​നെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 94 പി​ന്തി​ല്‍ 108 റ​ണ്‍​സാ​ണ് ര​വീ​ന്ദ്ര​യു​ടെ സ​മ്പാ​ദ്യം. ഈ ​സെ​ഞ്ചു​റി​യോ​ടെ ഒ​രു ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി നേ​ടു​ന്ന കി​വീ​സ് താ​ര​മാ​യി മാ​റി ര​വീ​ന്ദ്ര. ഗ്ലെ​ന്‍ ട​ര്‍​ണ​ര്‍(1975, ര​ണ്ട് സെ​ഞ്ചു​റി​ക​ള്‍),കെ​യ്ന്‍ വി​ല്യം​സ​ണ്‍(2015,ര​ണ്ടു സെ​ഞ്ചു​റി​ക​ള്‍),മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ല്‍(2015,ര​ണ്ട് സെ​ഞ്ചു​റി​ക​ള്‍) എ​ന്നി​വ​രെ​യാ​ണ് ര​വീ​ന്ദ്ര മ​റി​ക​ട​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍​ക്ക​റി​ന്‍റെ പേ​രി​ലു​ള്ള ചില ലോ​ക റി​ക്കാ​ര്‍​ഡു​ക​ളും ര​വീ​ന്ദ്ര സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു.

25 വ​യ​സി​നു മു​മ്പ് ഏ​റ്റ​വു​മ​ധി​കം ലോ​ക​ക​പ്പ് സെ​ഞ്ചു​റി​ക​ള്‍, 25 വ​യ​സി​നു മു​മ്പ് ഒ​രു ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സ് എ​ന്നി​ങ്ങ​നെ സ​ച്ചി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നേ​ട്ട​ങ്ങ​ളാ​ണ് ര​വീ​ന്ദ്ര സ്വ​ന്തം പേ​രി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത​ത്.

അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സ് എ​ന്ന ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ(532 റ​ണ്‍​സ്)​യു​ടെ നേ​ട്ടം മ​റി​ക​ട​ക്കാ​ന്‍ വെ​റും പ​ത്തു റ​ണ്‍​സ് കൂ​ടി മാ​ത്ര​മാ​ണ് ര​വീ​ന്ദ്ര​യ്ക്ക് വേ​ണ്ട​ത്.

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ മൂ​ന്നു സെ​ഞ്ചു​റി​യ​ട​ക്കം 74.71 എ​ന്ന ശ​രാ​ശ​രി​യി​ല്‍ 523 റ​ണ്‍​സാ​ണ് ര​വീ​ന്ദ്ര​യു​ടെ സ​മ്പാ​ദ്യം. പാ​ക്കി​സ്ഥാ​നെ​തി​രേ ര​വീ​ന്ദ്ര സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ടീം ​തോ​റ്റ​ത് നി​രാ​ശ​യാ​യി.