ബാറില്‍ യുവാക്കൾക്ക് കുത്തേറ്റ കേസ്; രണ്ടുപേർ അറസ്റ്റിൽ
Thursday, December 21, 2023 12:23 AM IST
കൊച്ചി: ബാറില്‍ മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ പറവൂർ ടൗണിലെ ജയ ബാറിൽ വച്ച് മൂന്ന് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ വടക്കൻ പറവൂർ സ്വദേശികളായ നിക്സൻ, സനൂപ് എന്നിവരാണ് പിടിയിലായത്.
പ്രതികൾ ബിയർ ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബിയർ നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ മൂവരെയും മർദ്ദിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ കൈവശം കരുതിയ കത്തി ഉപയോഗിച്ച് മൂവരെയും കുത്തുകയായിരുന്നു.
.