ഛത്തീ​സ്ഗ​ഡി​ല്‍ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു
ഛത്തീ​സ്ഗ​ഡി​ല്‍ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു
Monday, January 8, 2024 9:21 AM IST
റാ​യ്പു​ർ: ഛ​ത്തീ​സ്ഗ​ഡി​ല്‍ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. കാ​ങ്ക​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​ഖ​ഞ്ചൂ​ർ ടൗ​ണി​ലെ പു​രാ​ണ ബ​സാ​ർ പ്ര​ദേ​ശ​ത്ത് രാ​ത്രി 8.30 ഓ​ടെ അ​സിം റാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

നി​ല​ത്തേ​ക്ക് വീ​ണ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​ണ്ടാ സം​ഘ​ങ്ങ​ൾ‌ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.


പ​ഖ​ഞ്ഞൂ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ ചെ​യ​ർ​മാ​നാ​യ റാ​യി (50) നി​ല​വി​ൽ ബി​ജെ​പി​യു​ടെ കാ​ങ്ക​ർ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<