നാ​ലാ​മി​ട​യ​നാ​യി മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ; സീ​റോ മ​ല​ബാ​ർ സ​ഭ​ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു
നാ​ലാ​മി​ട​യ​നാ​യി മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ; സീ​റോ മ​ല​ബാ​ർ സ​ഭ​ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു
Thursday, January 11, 2024 3:31 PM IST
വെബ് ഡെസ്ക്
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ലാ​മ​ത് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സ്ഥാ​ന​മേ​റ്റു. സ​ഭ​യു​ടെ കേ​ന്ദ്ര​കാ​ര്യാ​ല​യ​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ പ്രത്യേകം തയാറാക്കിയ വേ​ദി​യി​ലാ​ണ് സ്ഥാ​നാ​രോ​ഹ​ണ ചടങ്ങുകൾ ന​ട​ന്ന​ത്.

സി​ന​ഡി​ലെ മെ​ത്രാ​ന്മാ​ർ​ക്കൊ​പ്പം വി​വി​ധ രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള അ​ല്മാ​യ, സ​മ​ർ​പ്പി​ത, വൈ​ദി​ക പ്ര​തി​നി​ധി​ക​ളും സു​പ്പീ​രി​യ​ർ ജ​ന​റ​ൽ​മാ​രും പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യ സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ കൂ​രി​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഭാ​രി​ച്ച​തും വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തു​മാ​യ ശു​ശ്രൂ​ഷ​യാ​ണ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റേ​തെ​ന്നും ഈ ​നേ​തൃ​ത്വ​ശു​ശ്രൂ​ഷ​യു​ടെ ഫ​ല​പ്ര​ദ​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ കൃ​പ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പി​താ​വി​ന് ല​ഭി​ക്കാ​നാ​യി സ​ഭാ​മ​ക്ക​ൾ പ്രാ​ർ​ഥി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നെ സീ​റോ മ​ല​ബാ​ർ മെ​ത്രാ​ൻ സി​ന​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​തി​നു​ള്ള അം​ഗീ​കാ​രം ന​ല്കി​ക്കൊ​ണ്ട് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​ല്കി​യ ക​ത്ത് സീ​റോ മ​ല​ബാ​ർ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ ചാ​ൻ​സ​ല​ർ ഫാ. ​ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ വാ​യി​ച്ചു.

തു​ട​ർ​ന്ന് സ്ഥാ​നാ​രോ​ഹ​ണ ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യം നി​യു​ക്ത മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് വി​ശ്വാ​സ​പ്ര​ഖ്യാ​പ​നം ന​ട​ത്തി. സ​ഭ പ്ര​ഘോ​ഷി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന വി​ശ്വാ​സ​പ്ര​മാ​ണം ഏ​റ്റു​പ​റ​യു​ക​യും പ​രി​ശു​ദ്ധ പി​താ​വി​നോ​ടും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യോ​ടും അ​വി​ടു​ത്തെ പി​ൻ​ഗാ​മി​ക​ളോ​ടും കൂ​ട്ടാ​യ്മ​യും വി​ധേ​യ​ത്വ​വും പു​ല​ർ​ത്തി​ക്കൊ​ള്ളാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യുകയും ചെയ്തു.


അ​തോ​ടൊ​പ്പം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രോ​ടു​ള്ള സം​ഘാ​താ​ത്മ​ക​ത​യി​ൽ വി​ശ്വ​സ്ത​യോ​ടെ നി​ർ​വ​ഹി​ക്കു​ക​യും ഇ​ത​ര​സ​ഭ​ക​ളു​മാ​യു​ള്ള ബ​ന്ധം പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ൽ കൈ​വ​ച്ചു​കൊ​ണ്ട് നി​യു​ക്ത മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് പ്ര​തി​ജ്ഞ ചെ​യ്തു.

തു​ട​ർ​ന്ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം കാ​ർ​മി​ക​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ ചു​വ​ന്ന മു​ടി ധ​രി​പ്പി​ക്കു​ക​യും അം​ശ​വ​ടി ന​ല്കു​ക​യും ചെ​യ്തു. പിന്നീട് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ആ​ന​യി​ച്ച് ഇ​രു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കീ​ർ​ത്ത​നാ​ലാ​പ​ന​ത്തി​നു ശേ​ഷം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് സ്ഥാ​നാ​രോ​ഹ​ണ ക​ർ​മ​ത്തി​ന്‍റെ സ​മാ​പ​നാ​ശീ​ർ​വാ​ദം ന​ല്കി.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് എമരിത്തൂസ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഡി​സം​ബ​ർ ഏ​ഴി​നു സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി​ന​ഡ് ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യി മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നെ തെര​ഞ്ഞെ​ടു​ത്ത​ത്. മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ തീ​രു​മാ​നം വ​ത്തി​ക്കാ​നി​ലും സ​ഭാ ആ​സ്ഥാ​ന​ത്തും ഒ​രേ​സ​മ​യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക ഇ​ട​വ​കാം​ഗ​മാ​ണ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. 1980 ഡി​സം​ബ​ർ 21ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 2010 ഏ​പ്രി​ൽ 10ന് അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി. 2014ൽ ​സീ​റോ ​മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യി. 2017 ഒ​ക്ടോ​ബ​ർ 10ന് ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<