147 പ​ന്തി​ല്‍ ട്രി​പ്പി​ൾ സെ​ഞ്ചു​റി: ലോ​ക റി​ക്കാ​ർ​ഡി​ട്ട് ത​ന്‍​മ​യ് അ​ഗ​ര്‍​വാ​ള്‍
147 പ​ന്തി​ല്‍ ട്രി​പ്പി​ൾ സെ​ഞ്ചു​റി:  ലോ​ക റി​ക്കാ​ർ​ഡി​ട്ട് ത​ന്‍​മ​യ് അ​ഗ​ര്‍​വാ​ള്‍
Saturday, January 27, 2024 5:44 PM IST
ഹൈ​ദ​രാ​ബാ​ദ്: 147 പ​ന്തി​ല്‍ ട്രി​പ്പി​ൾ സെ​ഞ്ചു​റി നേ​ടി ലോ​ക റി​ക്കാ​ർ​ഡി​ട്ട് ഹൈ​ദ​രാ​ബാ​ദി​ന്‍റെ യു​വ​താ​രം ത​ന്‍​മ​യ് അ​ഗ​ര്‍​വാ​ള്‍. ര​ഞ്ജി ട്രോ​ഫി​യി​ല്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​നെ​തി​രെ 147 പ​ന്തി​ലാ​ണ് ഈ ​യു​വ​താ​രം 300 റ​ണ്‍​സ് തി​ക​ച്ച​ത്.

ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ ഡ​ബി​ള്‍ സെ​ഞ്ചു​റി(119 പ​ന്തി​ല്‍) ട്രി​പ്പി​ള്‍ സെ​ഞ്ചു​റി(147 പ​ന്തി​ല്‍) റി​ക്കാ​ര്‍​ഡു​ക​ളും ഇ​തോ​ടെ ത​ന്‍​മ​യ് സ്വ​ന്ത​മാ​ക്കി. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 2017 ല്‍ 191 ​പ​ന്തി​ല്‍ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി തി​ക​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മാ​ര്‍​ക്കോ മ​റൈ​സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്.

ഇ​തി​ന് പു​റ​മെ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ വേ​ഗ​മേ​റി​യ ഡ​ബി​ള്‍ സെ​ഞ്ചു​റി​യെ​ന്ന ര​വി ശാ​സ്ത്രി​യു​ടെ 39 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡും ത​ന്‍​മ​യ് മ​റി​ക​ട​ന്നു. 119 പ​ന്തി​ലാ​ണ് ത​ന്‍​മ​യ് ഡ​ബി​ള്‍ സെ​ഞ്ചു​റി തി​ക​ച്ച​ത്. ഇ​ന്നിം​ഗ്സി​ല്‍ 21 സി​ക്സ് അ​ടി​ച്ച ത​ന്‍​മ​യ് ര​ഞ്ജി​യി​ല്‍ ഒ​രു ഇ​ന്നിം​ഗ്സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സ് എ​ന്ന റി​ക്കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി. 14 സി​ക്സു​ക​ള്‍ പ​റ​ത്തി​യി​രു​ന്ന ഇ​ഷാ​ന്‍ കി​ഷ​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് ത​ന്‍​മ​യ് മ​റി​ക​ട​ന്ന​ത്.


ത​ന്‍​മ​യ് 160 പ​ന്തി​ല്‍ 323 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ ആ​ദ്യ ദി​നം ത​ന്നെ 48 ഓ​വ​റി​ല്‍ ഹൈ​ദ​രാ​ബാ​ദ് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 529 റ​ണ്‍​സ് നേ​ടി.​ക്യാ​പ്റ്റ​ന്‍ രാ​ഹു​ല്‍ സിം​ഗ് ഗെ​ഹ്‌​ലോ​ട്ട് 105 പ​ന്തി​ല്‍ 185 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ 19 റ​ണ്‍​സു​മാ​യി അ​ഭി​രാ​ഥ് റെ​ഡ്ഡി​യാ​ണ് ത​ന്‍​മ​യി​നൊ​പ്പം ക്രീ​സി​ലു​ള്ള​ത്.​ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ് 172 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യ​ശേ​ഷ​മാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ റ​ണ്‍​വേ​ട്ട.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<