വി​ശാ​ഖ​പ​ട്ട​ണം: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​യി ആ​ർ.​അ​ശ്വി​ൻ. മു​ന്‍ ലെ​ഗ് സ്പി​ന്ന​ര്‍ ബി.​എ​സ്.​ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് അ​ശ്വി​ന്‍ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്.

ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ 95 വി​ക്ക​റ്റാ​ണ് ച​ന്ദ്ര​ശേ​ഖ​ർ നേ​ടി​യി​ട്ടു​ള്ള​ത്. വി​ശാ​ഖ​പ​ട്ട​ണം ടെ​സ്റ്റി​ൽ ഒ​ലി പോ​പ്പി​ന്‍റെ വി​ക്ക​റ്റ് എ​ടു​ത്ത​തോ​ടെ അ​ശ്വി​ന്‍ 96 വി​ക്ക​റ്റ് നേ​ടി.

അ​നി​ൽ കും​ബ്ലെ​യാ​ണ് (92) ഈ ​പ​ട്ടി​ക​യി​ലെ മൂ​ന്നാ​മ​ൻ.​ ടെ​സ്റ്റി​ൽ ഒ​രു വി​ക്ക​റ്റു​കൂ​ടി നേ​ടി​യാ​ൽ അ​ശ്വി​ന് 500 വി​ക്ക​റ്റ് ക്ല​ബി​ലെ​ത്താ​നാ​കും.