സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
Friday, September 20, 2024 11:38 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കെപിസിസി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 24ന് വൈകുന്നേരം നാലിന് പ്രതിഷേധ കൂട്ടായ്മയും 28ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. തൃശൂര്‍ ജില്ലയിൽ മറ്റെല്ലാ ജില്ലയിലും 24ന് പ്രതിഷേധം നടത്തും.
28ന് തൃശൂരില്‍ മഹാപ്രതിഷേധ സമ്മേളനം നടത്തുന്നതിനലാണ് 24 ലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. പതിനാല് ജില്ലകളിലും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും. മഹാത്മഗാന്ധിജി കോണ്‍ഗ്രസ് പ്രഡിഡന്റ് ആയതിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്താന്‍ കെപിസിസി യോഗം തീരുമാനിച്ചു.
അതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിക്കുമെന്നും കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.