ദോ​ഹ: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധ കു​റ്റ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി ന്യാ​യ കോ​ട​തി പ്ര​ഖ്യാ​പി​ച്ച വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ. ഗാ​സ​യി​ൽ വം​ശ​ഹ​ത്യ ഇസ്രയേ​ൽ ത​ട​യ​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി വി​ധി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. നീ​തി ന്യാ​യ കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ന​ട​പ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​യു​ടെ​യും വി​ജ​യ​മാ​ണി​തെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് ഗാ​സ​യി​ൽ വം​ശ​ഹ​ത്യ ഇ​സ്രേ​ൽ ത​ട​യ​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ച​ത്.