ജോ​ഹാ​ന​സ്ബ​ർ​ഗ്: ഐ​സി​സി അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ സൂ​പ്പ​ർ സി​ക്സി​ൽ ഇ​ന്ത്യ​ക്കു സ​ന്പൂ​ർ​ണ ജ​യം. നേ​പ്പാ​ളി​നെ 132 റ​ണ്‍​സി​നു കീ​ഴ​ട​ക്കി ഇ​ന്ത്യ സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. സ്കോ​ർ: ഇ​ന്ത്യ 297/5 (50). നേ​പ്പാ​ൾ 165/9 (50).

ക്യാ​പ്റ്റ​ൻ ഉ​ദ​യ് സ​ഹാ​റ​ന്‍റെ​യും സ​ച്ചി​ൻ ദാ​സി​ന്‍റെ​യും സെ​ഞ്ചു​റി​ളാ​ണ് ഇ​ന്ത്യ​യ്ക്ക് വ​ന്പ​ൻ ജ​യ​മൊ​രു​ക്കി​യ​ത്. ഉ​ദ​യ് 107 പ​ന്തി​ൽ 100 റ​ണ്‍​സും സ​ച്ചി​ൻ 101 പ​ന്തി​ൽ 116 റ​ണ്‍​സു​മെ​ടു​ത്തു. 62/3 എ​ന്ന നി​ല​യി​ൽ ക്രീ​സി​ൽ ഒ​ന്നി​ച്ച ഇ​വ​ർ നാ​ലാം വി​ക്ക​റ്റി​ൽ 215 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

അ​ണ്ട​ർ 19 നാ​ലാം വി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ട് എ​ന്ന റി​ക്കാ​ർ​ഡും ഇ​വ​ർ സ്വ​ന്ത​മാ​ക്കി. നേ​പ്പാ​ളി​നാ​യി ഗു​ൽ​സ​ൻ ഝാ ​മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ നേ​പ്പാ​ളി​നാ​യി നാ​യ​ക​ൻ ദേ​വ് ഹ​ന​ൽ 33 റ​ണ്‍​സെ​ടു​ത്തു. ദേ​വാ​ണ് നേ​പ്പാ​ൾ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​റു​മാ​രാ​യ ദീ​പ​ക് ബോ​റ 22 റ​ണ്‍​സും അ​ർ​ജു​ൻ കു​മാ​ൽ 26 റ​ണ്‍​സും നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സൗ​മ്യ പാ​ണ്ഡെ​യാ​ണ് നേ​പ്പാ​ളി​നെ എ​റി​ഞ്ഞി​ട്ട​ത്. അ​ർ​ഷി​ൻ കു​ൽ​ക​ർ​ണി ര​ണ്ട് വി​ക്ക​റ്റും നേ​ടി.

സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ്. സൂ​പ്പ​ർ സി​ക്സ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​യി​ലെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി.