സൈനികരഹസ്യം ചോര്‍ത്തി; എംബസി ജീവനക്കാരന് അറസ്റ്റില്‍
Sunday, February 4, 2024 4:30 PM IST
ലഖ്നൗ: പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ മോസ്കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാളിനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപിഎടിഎസ്) മീററ്റില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
2021 മുതല്‍ ഇയാള്‍ മോസ്കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു. വിദേശകാര്യ വകുപ്പ് ജീവനക്കാരില്‍നിന്ന് ഐഎസ്ഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇയാൾ എടിഎസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയിരുന്നത്.