മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സി​സി​എ​ഫ് റാ​ങ്കി​ലു​ള്ള സ്പെ​ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കും. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ്ര​ത്യേ​ക അ​ധി​കാ​ര​മു​ള്ള ഓ​ഫീ​സ​റെ ആ​യി​രി​ക്കും നി​യ​മി​ക്കു​ക​യെ​ന്നും വ​ന്യ​ജീ​വി ശ​ല്യ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ് സ്പെ​ഷ​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ര​ണ്ട് ആ​ർ​ആ​ർ​ടി ടീ​മി​നെ​ക്കൂ​ടി നി​യ​മി​ക്കാ​നും വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.