സിദ്ധാര്‍ഥന്റെ മരണം: മുഖ്യപ്രതികളായ രണ്ട് പേര് കൂടി പിടിയില്‍
Saturday, March 2, 2024 11:22 AM IST
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ കാശിനാഥൻ, അൽത്താഫ് എന്നിവർ പിടിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
കാശിനാഥൻ ഉൾപ്പെടെ നാലുപേര്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവില്‍ 13 പേരാണ് പിടിയിലായിട്ടുള്ളത്.
കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
ഫെബ്രുവരി 14ന് വാലന്റൈൻസ്ഡേ ദിനത്തിലാണ് സിദ്ധാർഥ് ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.