2014ന് മുമ്പ് രാജ്യത്തെ അന്തരീക്ഷം ഇരുണ്ട യുഗം പോലെയായിരുന്നു: യോഗി ആദിത്യനാഥ്
Sunday, March 10, 2024 4:45 AM IST
ലക്നോ: 2014ന് മുമ്പ് രാജ്യത്തെ അന്തരീക്ഷം അവിശ്വാസവും അഴിമതികളും അരാജകത്വവും നിറഞ്ഞ ഒരു "ഇരുണ്ട യുഗം' പോലെയായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ ഇന്ന് സുരക്ഷിതത്വവും ഉറപ്പും നൽകുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടുന്ന സമ്പദ്വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുന്ന പുതിയ ഇന്ത്യയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ചന്ദൗലിയിൽ 743 കോടി രൂപയുടെ 78 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തിരിച്ചെത്തുമെന്നും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
2014ൽ മോദി അധികാരമേറ്റതിന് മുമ്പും ശേഷവുമുള്ള രാജ്യത്തിന്റെ പുരോഗതിയെ അദ്ദേഹം താരതമ്യം ചെയ്തു. 2014ന് മുമ്പ് ഇന്ത്യക്കാരോടുള്ള ആദരവ് കുറഞ്ഞു കുംഭകോണങ്ങളുടെയും അരാജകത്വത്തിന്റെയും ഒരു ചരട് ഉണ്ടായിരുന്നു. ഇന്ത്യയിൽ നക്സലിസവും തീവ്രവാദവും നിലനിന്നിരുന്നു. പക്ഷേ, ഇന്ന് നിങ്ങൾ കാണുന്ന ഇന്ത്യ ഒരു പുതിയ ഇന്ത്യയാണ്. ഇവിടെ സുരക്ഷ ഉറപ്പുനൽകുന്നു. സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാജ്യം സാമ്പത്തിക പുരോഗതിയുടെ റിക്കാർഡ് സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.