തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന സു​ഖം​പ്രാ​പി​ച്ചു വ​രു​ന്ന​താ​യി വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം തി​രി​കെ കാ​ടു​ക​യ​റി​യ ആ​ന വ്യാ​ഴാ​ഴ്ച രാ​ത്രി തി​രി​ച്ചെ​ത്തി​യി​രു​ന്നു.

ആ​ന തീ​റ്റ​യെ​ടു​ക്കു​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് സം​ഘം അ​റി​യി​ച്ചു. ആ​ന തോ​ട്ട​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തി​നെ​യും റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​ശ​നി​ല​യി​ലാ​യ ഗ​ണ​പ​തി എ​ന്ന കാ​ട്ടാ​ന​യെ ക​ണ്ട​ത്. ര​ണ്ട് കൊ​മ്പ​ന്മാ​ർ ആ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രു ആ​ന മ​ട​ങ്ങി​യെ​ങ്കി​ലും ഈ ​ആ​ന സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൃ​ശൂ​രി​ല്‍ നി​ന്നും കോ​ട​നാ​ട്ട് നി​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ന​യെ പ​രി​ശോ​ധി​ക്കു​ക​യും ചി​കി​ത്സ ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. എ​ര​ണ്ട​ക്കെ​ട്ട് മൂ​ല​മാ​ണ് ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.