ഇ​രി​ങ്ങാ​ല​ക്കു​ട: പെ​ട്രോ​ള്‍ പ​മ്പി​ല്‍ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം. കാ​ട്ടു​ങ്ക​ല്‍​ച്ചി​റ സ്വ​ദേ​ശി ഷാ​ന​വാ​സാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ​മ്പി​ല്‍​വ​ച്ച് പെ​ട്രോ​ള്‍ ത​ല​വ​ഴി ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട മ​റീ​ന ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​മ്പി​നു​ള്ളി​ല്‍ ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ ത​ന്നെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

പ​മ്പി​ലെ​ത്തി​യ ഷാ​ന​വാ​സ് കു​പ്പി​യി​ല്‍ പെ​ട്രോ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ന​ല്‍​കാ​ന്‍ പ​മ്പ് ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. തി​രി​കെ പോ​യ ഷാ​ന​വാ​സ് ഒ​രു കാ​നു​മാ​യെ​ത്തി പ​മ്പ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ഞ്ഞ സ​മ​യ​ത്ത് പെ​ട്രോ​ള്‍ ത​ല​വ​ഴി ഒ​ഴി​ച്ച് പോ​ക്ക​റ്റി​ല്‍ ക​രു​തി​യി​രു​ന്ന ലൈ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ദേ​ഹ​ത്താ​ക​മാ​നം തീ ​പ​ട​ര്‍​ന്നി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​പ്ത മി​ത്ര വ​ള​ണ്ടി​യ​റാ​യ വി​നു​വാ​ണ് ഉ​ട​ന്‍ പ​മ്പി​ലെ​ത്തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഫ​യ​ര്‍ എ​ക്സ്റ്റി​ക്വി​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ ദേ​ഹ​ത്തെ തീ ​കെ​ടു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഷാ​ന​വാ​സി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.