ചെ​ന്നൈ: ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ ത​ക​ർ​ത്ത് ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ടൈ​റ്റ​ന്‍​സി​നെ 63 റ​ണ്‍​സി​ന് ത​ക​ർ​ത്താ​ണ് ചെ​ന്നൈ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

സ്കോ​ർ: ചെ​ന്നൈ 206/6, ഗു​ജ​റാ​ത്ത് 143/8. എം.​എ.​ചി​ദം​ബ​രം സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ചെ​ന്നൈ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 206 റ​ണ്‍​സ് നേ​ടി.

ശി​വം ദു​ബെ (51), റു​തു​രാ​ജ് ഗെ​യ്ക​വാ​ദ് (46), ര​ചി​ന്‍ ര​വീ​ന്ദ്ര (46) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സാ​ണ് ചെ​ന്നൈ​യെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. റാ​ഷി​ദ് ഖാ​ന്‍ ര​ണ്ടും സാ​യി കി​ഷോ​ർ, സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ, മൊ​ഹി​ത്ത് ശ​ർ​മ്മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഗു​ജ​റാ​ത്തി​ന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ. 37 റ​ൺ​സു​മാ​യി സാ​യി സു​ദ​ർ​ശ​ൻ ടോ​പ് സ്കോ​റ​റാ​യി. ദീ​പ​ക് ചാ​ഹ​ര്‍, തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ, മു​സ്ത​ഫി​സു​ര്‍ റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഇ​രു​പ​ത്തി മൂ​ന്ന് പ​ന്തി​ൽ അ​ഞ്ച് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പ​ടെ 51 റ​ൺ​സ് നേ​ടി​യ ശി​വം ദു​ബെ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.