തൃശൂര്‍പൂരം: പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു
Saturday, April 20, 2024 8:16 AM IST
തൃശൂര്‍: പൂരം വെടിക്കെട്ടിലെ പ്രതിസന്ധികള്‍ പരിഹരിച്ചു. പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച വെടിക്കെട്ട് ആരംഭിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.
തിരുവമ്പാടി വിഭാഗം വെടിക്കെട്ട് വൈകാതെ ആരംഭിക്കും. നേരത്തെ വെടിക്കെട്ട് നിര്‍ത്തിവച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചിരുന്നു. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു പ്രതിഷേധം. വെളുപ്പിന് മൂന്നരയോടെ ആരംഭിക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. മന്ത്രി കെ. രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് ഒടുവിൽ തീരുമാനമായത്.