കോഴിക്കോട്ട് വര്‍ക്ഷോപ്പില്‍ തീ പടർന്നു; ഫയര്‍ ഫോഴ്സ് എത്താൻ വൈകിയെന്ന് ആക്ഷേപം
Sunday, April 21, 2024 11:38 AM IST
കോഴിക്കോട്: വെള്ളയില്‍ ഗാന്ധിറോഡിലെ കാര്‍ വര്‍ക്ഷോപ്പില്‍ തീപിടിത്തം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീ പടര്‍ന്ന ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും ഇവര്‍ എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വര്‍ക്ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് അടക്കം തീ പിടിച്ചിട്ടുണ്ട്. വര്‍ക്ഷോപ്പിന് തൊട്ടടുത്ത് കയര്‍ഫെഡിന്റെ ഫാക്ടറി ഉണ്ട്. ഇവിടേയ്ക്ക് തീ പടര്‍ന്നാല്‍ അണയ്ക്കാന്‍ പ്രയാസമുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്ത് വീടുകളും ഉള്ളതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്.