സിപിഎമ്മിന്റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാൻ ഫിലിപ്പ്
Monday, April 22, 2024 7:59 PM IST
തിരുവനന്തപുരം: ബിജെപി, പിഡിപി എന്നീ വർഗീയ കക്ഷികളോടുള്ള സിപിഎം മമതാബന്ധത്തിൽ ദുഃഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സിപിഎം അനുഭാവികളുടെ വോട്ട് കോണ്ഗ്രസിനും യുഡിഎഫിനും അനുകൂലമായി മറിയുമെന്ന് കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായാണ് സിപിഎം വോട്ടിംഗ് അടിത്തറയിൽ വൻ വിള്ളൽ ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിനുള്ള സിപിഎം തന്ത്രം പൊളിഞ്ഞിരിക്കുകയാണ്.
എല്ലാ ജാതി, മത വിഭാഗങ്ങൾക്കും തുല്യനീതി എന്ന കോണ്ഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.