കൈകൊട്ടികളിക്കിടെ കലാകാരി കുഴഞ്ഞുവീണ് മരിച്ചു
Thursday, May 2, 2024 10:45 AM IST
തൃശൂർ: ക്ഷേത്രത്തില്‍ കൈകൊട്ടികളി നടക്കുന്നതിനിടെ കലാകാരി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ തണ്ടാശേരി സ്വദേശി സതി(67) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതിന് തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. വേദിയില്‍ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
11 പേരടങ്ങുന്ന സംഘത്തിന് ഒപ്പമാണ് സതി ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.