കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു
Wednesday, June 12, 2024 10:05 PM IST
ന്യൂഡൽഹി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു.
പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം(34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29), കേളു പെൻമലേരി(51), കൊല്ലം സ്വദേശി ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ ഏഴു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാന്പിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടത്തമുണ്ടായത്.