പ​ന്തീ​രാ​ങ്കാ​വ് കേ​സ്: ഡ​ൽ​ഹി​യി​ലു​ള്ള യു​വ​തി​യെ തി​രി​കെ​യെ​ത്തി​ക്കാ​ൻ പോ​ലീ​സ്
പ​ന്തീ​രാ​ങ്കാ​വ് കേ​സ്: ഡ​ൽ​ഹി​യി​ലു​ള്ള യു​വ​തി​യെ തി​രി​കെ​യെ​ത്തി​ക്കാ​ൻ പോ​ലീ​സ്
Thursday, June 13, 2024 1:51 PM IST
പ​റ​വൂ​ർ: പ​ന്തീ​രാ​ങ്കാ​വ് കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ഡ​ൽ​ഹി​യി​ലു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ തി​രി​കെ​യെ​ത്തി​ക്കാ​ൻ പോ​ലീ​സ് ശ്ര​മ​മാ​രം​ഭി​ച്ചു. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പി​താ​വ് വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി നി​ല​വി​ൽ ഡ​ൽ​ഹി​യി​ലു​ണ്ടെ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ഈ ​സം​ശ​യം ബ​ന്ധു​ക്ക​ളും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. യു​വ​തി ബ​ന്ധു​വി​ന​യ​ച്ച വാ​ട്സാ​പ് സ​ന്ദേ​ശം പി​ന്തു​ട​ർ​ന്നാ​ണു പോ​ലീ​സ് മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ക​ണ്ടെ​ത്തി തി​രി​കെ​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം കൈ​ക്കൊ​ണ്ടു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി സം​ഘാം​ഗ​ങ്ങ​ൾ വൈ​കാ​തെ ഡ​ൽ​ഹി​ക്ക് തി​രി​ക്കും.

ഇ​തി​നി​ട​യി​ൽ യു​വ​തി യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി ഭ​ർ​ത്താ​വ് രാ​ഹു​ലി​ന് അ​നു​കൂ​ലി​ച്ചും. സ്വ​ന്തം വീ​ട്ടു​കാ​ർ​ക്ക് എ​തി​രാ​യും വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്നു​ണ്ട്. താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ നൂ​റു ശ​ത​മാ​നം സ​ത്യ​മാ​ണെ​ന്നും ഇ​തു തെ​ളി​യി​ക്കാ​ൻ നു​ണ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്നും യു​വ​തി പ​റ​യു​ന്നു.

ത​ന്നെ ആ​രും ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വീ​ട്ടി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ന്ന​താ​ണെ​ന്നും യു​വ​തി ആ​വ​ർ​ത്തി​ച്ചു. നു​ണ​പ​രി​ശോ​ധ​ന​യ്ക്കു ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​ണോ എ​ന്നും യു​വ​തി ചോ​ദി​ക്കു​ന്നു​ണ്ട്. വീ​ട്ടി​ൽ നി​ന്നാ​ൽ സ​ത്യം തു​റ​ന്നു പ​റ​ഞ്ഞു വി​ഡി​യോ ഇ​ടാ​ൻ പ​റ്റി​ല്ലെ​ന്നും അ​തു കൊ​ണ്ടാ​ണു മാ​റി​നി​ൽ​ക്കു​ന്ന​തെ​ന്നു​മാ​ണ് യു​വ​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

വീ​ട്ടി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കേ​സ് റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ത്യ​വാംഗ്‌മൂ​ല​ത്തി​ൽ ഒ​പ്പി​ട്ടി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

ത​ന്നെ രാ​ഹു​ൽ ചാ​ർ​ജ​ർ കേ​ബി​ൾ വ​ച്ച് ക​ഴു​ത്തു ഞെ​രി​ച്ചു​വെ​ന്നു പ​റ​ഞ്ഞ​തു ക​ള്ള​മാ​ണ്. ക​ഴു​ത്തി​ലു​ള്ള​തു ജ​ന്മ​നാ ഉ​ള്ള പാ​ടാ​ണ്. കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​രു​ക്കു റി​സ​പ്ഷ​ൻ പാ​ർ​ട്ടി​ക്കു ഡാ​ൻ​സ് ക​ളി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണെ​ന്നും ഇ​താ​ണു മ​ർ​ദി​ച്ച​താ​യി കാ​ണി​ച്ച​തെ​ന്നും അ​ന്നു ത​നി​ക്കു പ​ക്വ​മാ​യ നി​ല പാ​ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<