ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
Friday, June 28, 2024 5:25 AM IST
പാറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ.
ബിജെപിയെ വളർത്തിയത് ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരാണ്.
അവരുടെ തത്വങ്ങൾ ഒരിക്കലും മറക്കാനാവില്ല. സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തേണ്ടത് പാർട്ടിയുടെ താഴെ തട്ടിൽ പ്രവർത്തിച്ച ആളാകണമെന്നും അശ്വിനി കുമാർ പറഞ്ഞു.
ബിജെപിയിൽ ചേരുന്നതിന് മുമ്പ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ആർജെഡിയുമായും ജെഡിയുവുമായും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.