പാനൂർ സ്ഫോടനം; പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു
Friday, July 5, 2024 5:53 PM IST
കണ്ണൂര്‍: പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അരുൺ, നാലാം പ്രതി സബിൻ ലാൽ, അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
തലശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസം പിന്നിട്ടിട്ടും കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയ കേസാണ് പാനൂർ സ്ഫോടനം.
ബോംബ് നിർമാണത്തിന് പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്ന് പോലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. പിന്നാലെയാണ് ബോംബ് നിർമാണം തുടങ്ങിയതെന്നാണ് വിവരം.