ഉരുൾപൊട്ടൽ: ശരീര ഭാഗങ്ങൾ സംസ്കരിക്കാൻ ഒൻപത് ഏക്കർ സ്ഥലം കണ്ടെത്തിയെന്ന് മന്ത്രി രാജൻ
Saturday, August 3, 2024 11:56 AM IST
വയനാട്: വയനാട് ഉരുൾപൊട്ടലിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ സംസ്കരിക്കാൻ ഒൻപത് ഏക്കർ സ്ഥലം കണ്ടെത്തിയതായി മന്ത്രി കെ. രാജൻ. 123 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. പ്രോട്ടോകോൾ അനുസരിച്ച് ശരീര ഭാഗങ്ങൾ സംസ്കരിക്കാൻ മാത്രമേ കഴിയുവെന്നും മന്ത്രി പറഞ്ഞു.
ഓരോ ശരീരഭാഗങ്ങൾക്കും പ്രത്യേകം കുഴികൾ തയാറാക്കി സംസ്കരിക്കും. ഇവിടെ ഡിഎൻഎ പരിശോധന ഫലത്തിന്റെ നന്പരും രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.