നിര്‍ത്തിയിട്ട ബസിന്റെ ചില്ല് അജ്ഞാതര്‍ എറിഞ്ഞ് തകർത്തു
Saturday, August 31, 2024 11:09 AM IST
കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ചില്ല് അജ്ഞാതര്‍ എറിഞ്ഞ് തകർത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.
കൊടുവള്ളി-പിലാശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
സുല്‍ത്താന്‍ എന്ന പേരിലുള്ള മറ്റൊരു ബസിന് നേരെയും ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണമുണ്ടായതായി ജീവനക്കാര്‍ പറഞ്ഞു. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ബസ് ഉടമകളായ ടി.സി.ഉവൈസ്, കളത്തിങ്ങല്‍ ഇര്‍ഷാദ് എന്നിവര്‍ പറഞ്ഞു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കും കൊടുവള്ളി പോലീസ് സ്റ്റേഷനിലും ബസ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്.