അന്‍വറിന്റെ പരാതി; പി.ശശിക്കെതിരായ ആരോപണം സിപിഎം അന്വേഷിക്കും
Wednesday, September 4, 2024 11:11 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ പി.വി.അന്‍വറിന്റെ പരാതി സിപിഎം അന്വേഷിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പരാതി ചര്‍ച്ച ചെയ്യും. അന്‍വറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃതലത്തിലുള്ള ധാരണ.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.ശശിയാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ ഇവരില്‍നിന്ന് ഉണ്ടാകുന്നു. ഇത് തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടാണ് അന്‍വര്‍ എം.വി.ഗോവിന്ദന് പരാതി നല്‍കിയത്.
തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പാണ് അൻവർ ഇന്ന് പാർട്ടി സെക്രട്ടറിക്ക് കൈമാറിയത്. പരാതി പാര്‍ട്ടി സംഘടനാപരമായി പരിശോധിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം.