ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം
Sunday, September 15, 2024 3:26 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും കരുത്തരായ ചെല്‍സിക്കും ജയം. മാഞ്ചസ്റ്റര്‍ സിറ്റി ബ്രെന്റ്ഫോഡിനേയും ചെല്‍സി ബേണ്മൗത്തിനേയുമാണ് തോല്‍പ്പിച്ചത്.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചത്. എര്‍ലിംഗ് ഹാലണ്ട് ആണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. യോനെ വിസയാണ് ബ്രെന്റ്ഫോഡിനായി ഗോള്‍ കണ്ടെത്തിയത്.
ബേണ്‍മൗത്തിലെ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി വിജയിച്ചത്. ക്രിസ്റ്റഫര്‍ എന്കുംഗു ആണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.