ഐഎഎസ് വിവാദം; ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി രാജൻ
Monday, November 11, 2024 12:49 PM IST
തിരുവനന്തപുരം: ഐഎഎസ് തലത്തിലെ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ.രാജൻ. ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു.
നടപടിക്രമങ്ങളും സംവിധാനങ്ങളും പാലിച്ച് മുന്നോട്ടുപോകും. അതിന് എതിരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും.
വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായമാരായും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.