ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ്
Sunday, December 8, 2024 3:01 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നോട്ടിംഗ്ഹാം ഫോറസ്റ്റ് പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോട്ടിംഗ്ഹാം വിജയിച്ചത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ നികൊലാ മിലെൻകോവിച്ച്, മോർഗൻ ഗിബ്സ് വൈറ്റ്, ക്രിസ് വുഡ് എന്നിവരാണ് നോട്ടിംഗ്ഹാമിനായി ഗോളുകൾ നേടിയത്. റാസ്മസ് ഹോജ്ലൻഡും ബ്രൂണോ ഫെർണാണ്ടസും ആണ് യുണൈറ്റഡിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ 25 പോയിന്റായ നോട്ടിംഗ്ഹാം ഫോറസ്റ്റ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. 19 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്.