ഐപിഎൽ; ലഖ്നോവിന് മുന്നിൽ 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തി പഞ്ചാബ്
Sunday, May 4, 2025 9:25 PM IST
ധരംശാല: ഐപിഎല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്.
പ്രഭ് സിംറാൻ സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിനെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. 48 പന്തിൽ 91 റൺസെടുത്താണ് സിമ്രാൻ പുറത്തായത്. ആറ് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു പഞ്ചാബിന്റെ ടോപ് സ്കോററായ പ്രഭ് സിമ്രാന്റെ ഇന്നിംഗ്സ്.
14 പന്തിൽ 30 റൺസെടുത്ത് ജോഷ് ലിംഗ്ലിസും 25 പന്തിൽ 45 റൺസെടുത്ത് ശ്രേയസ് അയ്യരും 15 പന്തിൽ 33 റൺസെടുത്ത് ശശാങ്ക് സിംഗും പഞ്ചാബിനായി തിളങ്ങി.
ലഖ്നോവിനായി ആകാശ് മഹാരാജ് സിംഗ്, ദിഗ്വേഷ് സിംഗ് രാത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം പിഴുതു. പ്രിൻസ് യാദവ് ഒരു വിക്കറ്റും എടുത്തു.