തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​ന്‍ മാ​റ​ണ​മെ​ന്ന് ത​ങ്ങ​ള്‍ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റം ന​ല്ല​ത​ല്ലെ​ന്നാ​ണ് അ​ഭി​പ്രാ​യ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

എ​പ്പോ​ഴും നേ​തൃ​മാ​റ്റ ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഗു​ണ​ക​ര​മ​ല്ല. ആ​വേ​ശ​ത്തോ​ടെ യു​ഡി​എ​ഫ് മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ ഇ​ത്ത​രം വാ​ര്‍​ത്ത വ​രു​ന്ന​ത് ഗു​ണ​ക​ര​മ​ല്ല.

അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റേ​താ​ണ്. നേ​തൃ​മാ​റ്റ ച​ര്‍​ച്ച പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന​താ​ണ്. പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യി​ല്ല. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.