ചെ​ന്നൈ: ഐ​പി​എ​ൽ പ​തി​നെ​ട്ടാം സീ​സ​ണി​ൽ മോ​ശം ഫോ​മി​ൽ തു​ട​രു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ല​ക്ഷ്യ​മി​ട്ട് പു​തി​യ താ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ചു. യു​വ​താ​ര​മാ​യ ഉ​ര്‍​വി​ല്‍ പ​ട്ടേ​ലി​നെ​യാ​ണ് ചെ​ന്നൈ ടീ​മി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 30 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഉ​ര്‍​വി​ല്‍ ചെ​ന്നൈ കു​പ്പാ​യ​മ​ണി​യു​ന്ന​ത്.

പ​രി​ക്കേ​റ്റ യു​വ​താ​രം വ​ൻ​ഷ് ബേ​ദി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഉ​ർ​വി​ൽ സി​എ​സ്കെ​യി​ലെ​ത്തി​യ​ത്. ലി​ഗ​മെ​ന്‍റി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വ​ർ​ഷ് ബേ​ദി​ക്ക് സീ​സ​ൺ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ താ​ര​ത്തെ ചെ​ന്നൈ ടീ​മി​ലെ​ത്തി​ച്ച​ത്.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ക​ച്ച റിക്കാർഡുള്ള താ​ര​മാ​ണ് ഉ​ർ​വി​ൽ. ടി20 ​ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ച്വ​റി താ​ര​ത്തി​ന്‍റെ. ത്രി​പു​ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ 28 പ​ന്തി​ലാ​ണ് ഉ​ര്‍​വി​ല്‍ സെ​ഞ്ചു​റി നേ​ടി​യ​ത്.

സെ​യ്ദ് മു​ഷ്താ​ഖ് അ​ലി ടൂ​ര്‍​ണ​മെ​ന്‍റി​ൽ 35 പ​ന്തി​ല്‍ 113 റ​ണ്‍​സും താ​രം നേ​ടി​യി​ട്ടു​ണ്ട്. 12 സി​ക്സും ഏ​ഴ് ഫോ​റു​മാ​ണ് ഇ​ന്നിം​ഗ്സി​ൽ‌ ഉ​ണ്ടാ​യി​രു​ന്ന​ത്.