വയനാട്ടിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
Monday, May 5, 2025 6:41 PM IST
കൽപ്പറ്റ: വയനാട് വാളാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. അജിൻ വാഴപ്ലാംകുടി, ക്രിസ്റ്റി കളപുരയ്ക്കൽ എന്നിവരാണ് മരിച്ചത്.
ഒൻപത്, പത്ത് ക്ലാസുകളിലാണ് പഠിക്കുന്നവരാണ് ഇരുവരും. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്.
മരിച്ച രണ്ടു കുട്ടികളും ബന്ധുക്കളാണ്. അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്താൻ സാധിച്ചു.