യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ
Tuesday, May 6, 2025 10:24 PM IST
കോട്ടയം: ജോലിക്ക് പോയ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു നായരാണ് (36) മരിച്ചത്.
കൂത്രപ്പള്ളി സ്വദേശിനീതു കുറച്ച് കാലമായി ഭർത്താവുമായി അകന്നു കഴിയുകയാണ്. ചൊവ്വാഴ്ച രാവിലെ കറുകച്ചാൽ വെട്ടുകല്ലിന് സമീപത്ത് വച്ചാണ് നീതുവിനെ വാഹനം ഇടിച്ചത്. വാഹനമിടിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവ സ്ഥലത്തു നിന്നും ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിന്തുടര്ന്നു പിടികൂടിയത്.