കൂടിയും കുറഞ്ഞും സ്വർണം; വിലയിടിഞ്ഞു
Thursday, May 8, 2025 1:52 PM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടിയശേഷം കുറഞ്ഞു. ഗ്രാമിന് 145 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെ ഗ്രാമിന് 55 രൂപ കൂടിയശേഷമാണ് വില കുറഞ്ഞത്.
നിലവിൽ ഒരു ഗ്രാമിന് 8,985 രൂപയാണ്. രാവിലെ 9,130 രൂപയായിരുന്നു ഗ്രാമിന്. നിലവിൽ പവന് 71,880 രൂപയാണ്. രാവിലെ പവന് 73,040 രൂപയായിരുന്നു.
തീരുവ കുറയ്ക്കുന്നകിനുള്ള കരാർ യുഎസും യുകെയും ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ വില ഇടിഞ്ഞത്. രാവിലെ 3414 ഡോളർ വരെ പോയ അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ 3330 ഡോളറിലെത്തി.