സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം; അപേക്ഷയുമായി പാക്കിസ്ഥാൻ
Wednesday, May 14, 2025 7:03 PM IST
ന്യൂഡൽഹി: സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാക്കിസ്ഥാൻ. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്.
കരാർ മരവിപ്പിച്ചതോടെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഗേറ്റുകളും അടച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യൻ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്.
വിഷയം ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാൻ തയാറാണ്. കരാര്‍ മരവിപ്പിച്ചത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കത്തിൽപ്പറയുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.