മലപ്പുറത്തെ നരഭോജി കടുവക്കായി വ്യാപക തെരച്ചിൽ
Saturday, May 17, 2025 7:36 AM IST
മലപ്പുറം: കാളികാവിൽ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 കാമറകൾ സ്ഥാപിച്ചു. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വച്ചിട്ടുണ്ട്.
ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന മൂന്ന് സംഘമായാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിൽ നടത്താനായി രണ്ട് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു.
അതേസമയം കാമറകളിലെ ദൃശ്യങ്ങളിൽ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.